കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ക്രിമിനൽവത്ക്കരണം നടക്കുന്നു: ടി.പി രാമകൃഷ്ണൻ
ഇടതുപക്ഷം യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും ടി.പി രാമകൃഷ്ണൻ മീഡിയവൺ വോട്ടുപാതയിൽ പറഞ്ഞു
Update: 2025-12-07 05:03 GMT
കണ്ണൂർ: കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ക്രിമിനൽ വത്ക്കരണം നടക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മീഡിയവണിനോട്.
രാഹുലിന് ഒളിവിൽ പാർക്കാൻ സഹായിക്കുന്നത് നേതൃത്വം. പുറത്താക്കിയിട്ടും രാഹുലിനെ ഷാഫി പറമ്പിൽ പിന്തുണക്കുന്നുവെന്നും ടി.പി രാമകൃഷ്ണൻ.
ഷാഫി പറമ്പിൽ സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതാണോ എന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷം യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും ആശങ്കൾ ഇല്ലയെന്നും ടി.പി രാമകൃഷ്ണൻ മീഡിയവൺ വോട്ട്പാതയിൽ പറഞ്ഞു.