ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു

Update: 2021-09-29 08:02 GMT

കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശ്രദ്ധയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ആറു മാസമായി ശ്രദ്ധയും മൂന്നു ട്രാൻസ്ജൻഡർ സുഹൃത്തുക്കളും പെരുമനത്താഴത്തെ വടക വീട്ടിലാണ് താമസം. ഇന്നലെ രാത്രി കൂടെയുണ്ടായിരുന്നവർ പുറത്ത് പോയി. ഈ സമയത്ത് ശ്രദ്ധ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചയോടെ സുഹൃത്തുക്കൾ തിരിച്ചെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലത്തു നിന്നും ശ്രദ്ധയുടെ ബന്ധുക്കൾ എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ നടത്താനാണ് പൊലീസ് തീരുമാനം.

ഈ വർഷത്തിനിടെ നാലാമത്തെ ട്രാൻസ്ജെൻഡറാണ് കൊച്ചിയിൽ ആത്മഹത്യ ചെയ്യുന്നത് . രണ്ടു മാസം മുമ്പ് മരിച്ച അനന്യയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും പൊലീസ് അന്വേഷിക്കുകയാണ്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News