അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു

പുതൂർ പട്ടണക്കൽ ഊരിലെ മുരുകനാണ് മരിച്ചത്

Update: 2022-11-21 03:12 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്:  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന  ചവിട്ടിക്കൊന്നു. പുതൂർ പട്ടണക്കൽ ഊരിലെ മുരുകനാണ് മരിച്ചത്. 40 വയസായിരുന്നു. രാത്രിയിൽ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടന ചവിട്ടി കൊന്നത്.റോഡിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. 

അഗളി സര്‍ക്കാര് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്മോര്‍ട്ടം  നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.നഷ്ടപരിഹാരം ഉടൻ നൽകാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. മൂന്ന് മാസം മുമ്പ് മറ്റൊരു യുവാവിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News