'തെളിവില്ല'; ഹോട്ടൽ ഉടമകൾക്ക് ക്രൂരമായി മർദനമേറ്റെന്ന പരാതിയിൽ തൃപ്പൂണിത്തുറ പൊലീസിന് ക്ലീൻ ചിറ്റ്

ശരീരത്തിൽ മർദനമേറ്റത്തിന്റെ പാടുകൾ ഇല്ലെന്നാണ് വൈദ്യ പരിശോധന റിപ്പോർട്ട്

Update: 2023-04-07 02:09 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: തൃപ്പൂണിത്തുറയിലെ ഹോട്ടൽ ഉടമകളായ സഹോദരങ്ങൾക്ക് ക്രൂരമായി മർദനമേറ്റെന്ന പരാതിയിൽ തൃപ്പൂണിത്തുറപൊലീസിന് അന്വേഷണസംഘത്തിന്റെ ക്ലീൻ ചിറ്റ്. പൊലീസ് മർദനത്തിന് തെളിവില്ലെന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എറണാകുളം ഡി.സി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ മർദനമേറ്റത്തിന്റെ പാടുകൾ ഇല്ലെന്നാണ് വൈദ്യ പരിശോധന റിപ്പോർട്ട്. പൊലീസിന് വീഴ്ച സംഭവിക്കാത്തതിനാൽ തൃപ്പൂണിത്തുറ സി ഐ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സമീപത്തെ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയശേഷം പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു നിന്നു എന്ന പേരിൽ സിഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു എന്നായിരുന്നു സഹോദരങ്ങളുടെ പരാതി. സഹോദരങ്ങളുടെ പരാതി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News