തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങില്‍ കവര്‍ച്ചാശ്രമം; 19 വാഹനങ്ങള്‍ തകര്‍ത്തു

പേ ആൻഡ് പാർക്കിങ്‌ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകർത്തത്

Update: 2021-10-10 04:18 GMT

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വാഹനങ്ങൾ തകർത്തു കവർച്ച. 19 വാഹനങ്ങളുടെ ഗ്ലാസ് തകർത്തു. പേ ആൻഡ് പാർക്കിങ്‌ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകർത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

വാഹനങ്ങളിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മിക്ക വാഹനങ്ങളുടെയും സൈഡ് ഗ്ലാസുകള്‍ തകര്‍ത്ത നിലയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതാണ് കാണുന്നത്. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു കാറില്‍ രക്തക്കറയുമുണ്ട്. കാര്‍ തകര്‍ക്കുന്നതിനിടയില്‍ അക്രമിക്ക് പരിക്കേറ്റതാവാം എന്നാണ് പൊലീസിന്‍റെ നിഗമനം. പേ ആന്‍റ് പാര്‍ക്കിങിലെ അതിക്രമം സുരക്ഷാവീഴ്ചയാണെന്ന് കാറുടമകള്‍ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News