'കള്ളനൊപ്പം കള്ളപ്പണത്തിനൊപ്പം' ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പേജില്‍ പൊങ്കാല

ആകെ 15 K റിയാക്ഷനോളം വന്ന പോസ്റ്റില്‍ 12 Kയിലധികം 'ഹ ഹ' റിയാക്ഷന്‍ ആണ്...

Update: 2021-06-08 06:38 GMT

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പേജില്‍ പൊങ്കാല. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെ പിന്തുണച്ചുകൊണ്ട് ഇട്ട പ്രൊഫൈല്‍ ചിത്രത്തിന്‍റെ ഫ്രെയിമിലാണ് ട്രോളന്മാര്‍ പണി തുടങ്ങിയത്. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായി നില്‍ക്കുന്ന സുരേന്ദ്രനെതിരെ വ്യാപക വിമര്‍ശനം നടക്കുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെ പിന്തുണച്ച് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പേജില്‍ പ്രൊഫൈല്‍ ഫ്രെയിം ക്യാമ്പയിന്‍ ആരംഭിച്ചത്.



'പ്രസ്ഥാനത്തിനൊപ്പം പ്രസിഡന്‍റിനൊപ്പം' എന്ന തലക്കെട്ടോടെയാണ് സുരേന്ദ്രനെ അനുകൂലിച്ച് പേജില്‍ പ്രൊഫൈല്‍ ഫ്രെയിം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ ഇതര രാഷ്ട്രീയ സൈബര്‍ ടീമുകളും ട്രോളന്മാരും ഏറ്റെടുക്കുകയായിരുന്നു. പ്രസ്ഥാനത്തിനും പ്രസിഡന്‍റിനുമൊപ്പമെന്ന ബിജെപിയുടെ ടാഗ് ലൈനെ കള്ളനും കള്ളപ്പണത്തിനൊപ്പമെന്നാണ് സോഷ്യല്‍ മീഡിയ ട്രോളിയത്. ആകെ 15 K റിയാക്ഷനോളം വന്ന പോസ്റ്റില്‍ 12 Kയിലധികം 'ഹ ഹ' റിയാക്ഷന്‍ ആണ്. പോസ്റ്റിന് താഴെ നിരവധി ട്രോളുകളും വിമര്‍ശകര്‍ പങ്കുവെക്കുന്നുണ്ട്.

Advertising
Advertising


 


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News