തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതി

അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി

Update: 2022-09-14 12:53 GMT
Advertising

കൊച്ചി: പൊതുസ്ഥലങ്ങളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതി. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. ഇടുക്കി എസ് പി സി എ സമർപ്പിച്ച റിവ്യൂ ഹർജിയിലാണ് കോടതി ഉത്തരവ്.

ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. നേരത്തേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്നതിന് അനുമതിയുണ്ടായിരുന്നു. എന്നാൽ ഇതിനെത്തുടർന്ന് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Full View

സ്ഥിരമായി വിലക്കണമെന്ന് നേരത്തെ ശിപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ടു കൂടി പരിഗണിച്ചാണ് നടപടി. ആനയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനും കോടതി നിർദേശം നൽകി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News