തമിഴ്‌നാട് യുവതി വർക്കലയിൽ പീഡനത്തിനിരയായ കേസിൽ രണ്ട് പേർ അറസ്റ്റിൽ

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാപനാശം കുന്നിൽ നിന്നും വീണ് യുവതിക്ക് പരിക്കേറ്റിരുന്നു

Update: 2024-01-06 18:23 GMT

തമിഴ്‌നാട് സ്വദേശിയായ യുവതി വർക്കലയിൽ പീഡനത്തിനിരയായ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട് തിരുനൽവേലി സ്വദേശികളാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് യുവതി പീഡനത്തിനിരയായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാപനാശം കുന്നിൽ നിന്നും വീണ് യുവതിക്ക് പരിക്കേറ്റിരുന്നു. തിരുനൽവേലി സ്വദേശികളായ വസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റാണ് വർക്കല പൊലീസ് രേഖപ്പെടുത്തിയത്. യുവതി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് താൻ പീഡനത്തിനിരയായ വിവരം യുവതി പൊലീസിനോട് പറഞ്ഞത്.

Advertising
Advertising

ഡിസംബർ 31നാണ് കേസിലെ ഒന്നാംപ്രതി വസന്തുമായി യുവതി തിരുനൽവേലിയിൽ നിന്ന് പുറപ്പെട്ടത്. കന്യാകുമാരിയിൽവെച്ചും പീഡനത്തിനിരയായി എന്നാണ് യുവതിയുടെ മൊഴി. കന്യാകുമാരിയിലെത്തിയപ്പോഴാണ് കാന്തൻ ഇവരോടൊപ്പം ചേർന്നത്. പിന്നീട് തിരുവന്തപുരത്തെത്തിയപ്പോൾ ഇവരുടെ സുഹൃത്തായ ദിനേശും സംഘത്തിൽ ചേർന്നത്. വിവിധയിടങ്ങളിൽ കൊണ്ടുപോയി നാലുതവണ പീഡനത്തിരയാക്കിയെന്നാണ് യുവതി പറയുന്നത്. ജ്യൂസിൽ ലഹരി നൽകി വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപനാശം കുന്നിൽ നിന്നും ചാടിയതെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിലുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News