സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം കഴക്കൂട്ടം, പാങ്ങപ്പാറ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Update: 2021-07-25 16:45 GMT
Editor : Shaheer | By : Web Desk

സംസ്ഥാനത്ത് രണ്ടു പേര്‍ക്കുകൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി (27), പാങ്ങപ്പാറ സ്വദേശിനി (37) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 48 പേര്‍ക്കാണ് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. നാലുപേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും ഗര്‍ഭിണികളല്ല.

ആരെയും നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. എല്ലാവരുരെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News