കേരള ഹൈക്കോടതിയിലേക്ക് പുതിയ രണ്ട് വനിതാ ജഡ്ജിമാർ; സുപ്രിംകോടതി കൊളീജിയം ശിപാർശ നൽകി

നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഇവരെ ഹൈക്കോടതി ജഡ്ജിമാരാക്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും

Update: 2026-04-14 17:36 GMT

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേയ്ക്ക് രണ്ട് വനിതാ ജഡ്ജിമാർ കൂടി.മുതിർന്ന അഭിഭാഷകരായ ലിസ് മാത്യു,പ്രീത അരവിന്ദ് കൃഷ്‌ണമ്മ എന്നിവരെ സുപ്രിംകോടതി കൊളീജിയം നിർദേശിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഇവരെ ഹൈക്കോടതി ജഡ്ജിമാരാക്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.

സുപ്രിംകോടതിയിലെ സീനിയർ അഭിഭാഷകയായ ലിസ് മാത്യു കേരള സർക്കാരിൻ്റെ സ്റ്റാൻഡിംഗ് കോൺസൽ,ലീഗൽ സർവീസ് കമ്മിറ്റി അംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. രാഗേന്ദു ബസന്ത്-ലിസ് മാത്യു അഭിഭാഷകദമ്പതികൾക്ക് 2024ലാണ് സീനിയർ പട്ടം ലഭിച്ചത്.

കേരള ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകയാണ് പ്രീത. അഭിഭാഷകനായ പി.ആർ.അരവിന്ദൻ നായരുടേയും കൃഷ്ണമ്മയുടെയും മകളാണ്. ജസ്‌റ്റിസ് എൻ.രാമചന്ദ്രൻ്റെ കീഴിലാണ് പ്രാക്ടീസ് ആരംഭിച്ചത്. കാഞ്ഞിരപ്പിള്ളി സെൻ്റ് ഡൊമനിക് കോളജ്ഓഫ് ലോയിൽ പ്രിൻസിപ്പൾ ആയ ഗിരിശങ്കർ ആണ് ജീവിത പങ്കാളി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News