പാലക്കാട് ചിറ്റൂർ പുഴയിലെ കോസ്‌വേയിൽ കുടുങ്ങി രണ്ട് യുവാക്കള്‍ മരിച്ചു
വലിയ പെപ്പിനകത്ത് കയറിയതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു
പാലക്കാട് : ചിറ്റൂർ പുഴയിലെ കോസ്‌വേയിൽ കുടുങ്ങി രണ്ട് യുവാക്കള്‍ മരിച്ചു. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളാണ് ഷണ്മുഖം കോസ്‌വേക്ക് വശത്തുള്ള ഓവിൽ കുടുങ്ങിയത്. ശ്രീ ഗൗതം, അരുൺ എന്നിവരാണ് മരിച്ചത്. ശ്രീ ഗൗതത്തെ പുറത്തെത്തിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നെങ്കിലും മരണപ്പെട്ടു.
കുളിക്കാനായി പുഴയിലെത്തിയ യുവാക്കളാണ് അപകടത്തിൽ പെട്ടത്. വലിയ പെപ്പിനകത്ത് കയറിയതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. കോയമ്പത്തൂർ കർപ്പകം കോളജ് വിദ്യാർഥികളാണ് രണ്ടുപേരും.
ശ്രീ ഗൗതമിൻറെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് ഷൺമുഖം കോസ് വേയ്ക്കകത്ത് കുടുങ്ങിയ അരുണിനെ കണ്ടെത്താനായത്. ഇന്നുച്ചയോടെയാണ് രണ്ട് പേരും പുഴയിൽ അപകടത്തിൽപ്പെട്ടത്.