ആലുവയിൽ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

കുന്നത്തേരി സ്വദേശി അഫ്‌സൽ, ചൂർണ്ണിക്കര സ്വദേശി സഹൽ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2023-12-04 15:52 GMT
Advertising

കൊച്ചി: ആലുവയിൽ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. 60ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കുന്നത്തേരി സ്വദേശി അഫ്‌സൽ, ചൂർണ്ണിക്കര സ്വദേശി സഹൽ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ബാഗ്ലൂരിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന എം.ഡി.എയാണ് പിടികൂടിയത്.

ആന്റി ഡ്രഗസ് സ്‌ക്വാഡും പൊലീസും സംയുക്തമായി ആലുവ ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.കഴിഞ്ഞ ദിവസം പറവൂർ റുറൽ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടികളുടെ എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും ജില്ലയിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടാനുള്ള പരിശോധനകൾ നടക്കും.

Full View


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News