കണ്ണൂർ അഴീക്കോട് രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു

വലിയന്നൂർ, പട്ടാന്നൂർ റോഡ് സ്വദേശികളെയാണ് കാണാതായത്

Update: 2025-06-02 14:14 GMT

പ്രതീകാത്മക ചിത്രം 

ക​ണ്ണൂ​ർ:കണ്ണൂർ അഴീക്കോട് രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു. മീൻകുന്ന് കടപ്പുറത്താണ് അപകടം. കടലിൽ കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപെട്ടത്. കടലിൽ കോസ്റ്റൽ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് , പട്ടാനൂർ അനന്ദ നിലയത്തിൽ ഗണേഷ് എന്നിവരെയാണ് കാണാതായത്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുത്തശേഷം യുവാക്കൾ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നുവെന്ന്  സമീപ വാസികൾ പറഞ്ഞു. ഇതിനിടെ ഇരുവരും ശക്തമായ തിരയിൽപ്പെടുകയായിരുന്നു. മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ എത്തി തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ ശക്തമായ തിരയിടിക്കുന്നത് തെരച്ചലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News