തൃശൂരില്‍ ആണ്ടുനേര്‍ച്ചയ്‍ക്കിടെ തര്‍ക്കം; രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു

കാരികുളം 907 ജാറത്തിലെ ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്

Update: 2024-02-04 10:21 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂര്‍: വരന്തരപ്പിള്ളി കാരികുളത്ത് ആണ്ടുനേര്‍ച്ചയ്‍ക്കിടെ യുവാക്കൾക്ക് കുത്തേറ്റു. മുരുക്കുങ്ങൽ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂർ വീട്ടിൽ ഹൈദ്രോസിന്‍റെ മകൻ അനസ്(32), കുളത്തിത്തൊടി ഉമ്മറിന്‍റെ മകൻ റഫീക് (32) എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാരികുളം 907 ജാറത്തിലെ ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ദഫ്മുട്ട് നടക്കുന്നതിനിടയിലൂടെ കാർ കടത്തികൊണ്ടുപോകാൻ ശ്രമിച്ചതാണു തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കം സംഘർഷത്തിലേക്കു നീങ്ങി. ഇതിനിടെ സമീപത്തെ വീട്ടുമുറ്റത്തിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ചു പ്രതികള്‍ കാര്‍ യാത്രക്കാരെ കുത്തുകയായിരുന്നു.

പ്രതികൾ പൊലീസിൻ്റെ പിടിയിലായതായി സൂചനയുണ്ട്.

Summary: Two youths stabbed in Thrissur's Varandarappilly Karikulam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News