'ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ സ്ഥാനാർഥി ആകേണ്ട'; കാസർകോട്ട് കെ.എം ഷാജി വേണ്ടെന്ന് ലീഗ് ജില്ലാ നേതൃത്വം

കാസർകോട് ലീഗ് മത്സരിക്കുന്ന രണ്ട് സീറ്റിലും ജില്ലയിൽ നിന്നുള്ളവർ തന്നെ വേണമെന്ന് ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു

Update: 2026-01-19 08:57 GMT
Editor : ലിസി. പി | By : Web Desk

കാസർകോട്: കാസർകോട് മണ്ഡലത്തിൽ കെ.എം ഷാജിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വം. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർഥി വേണ്ടെന്ന് ലീഗ് ജില്ലാ പ്രസിഡന്‍റ് കല്ലട്ര മാഹിൻ ഹാജി മീഡിയവണിനോട് പറഞ്ഞു. കാസർകോട് ലീഗ് മത്സരിക്കുന്ന രണ്ട് സീറ്റിലും ജില്ലയിൽ നിന്നുള്ളവർ തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു

നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി ചർച്ചകൾ സജീവമായതോടെ കാസർകോട് മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കെ.എം ഷാജി എത്തുമെന്ന പ്രചാരണം ശക്തമായിരുന്നു. ഇത് തള്ളി കളയുകയാണ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.

Advertising
Advertising

ബിജെപി യുമായി ലീഗ് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് കാസർകോടും മഞ്ചേശ്വരവും.  രണ്ടിടത്തും ഏല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥിയെയാവും സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുക എന്നും  മാഹിൻ ഹാജി പറഞ്ഞു.

കെ.എം ഷാജി മത്സരിക്കുമെന്ന പ്രചാരണത്തിനെതിരെ കാസർകോട് ജില്ലയിലെ എസ്കെഎസ്എസ്എഫ് രംഗത്ത് എത്തിയിരുന്നു. ബിജെപിയെ തോൽപ്പിക്കാൻ സർവ്വസമ്മതനായ സ്ഥാനാർഥി വേണമെന്നാണ് എസ്കെഎസ്എസ്എഫിൻ്റെ ആവശ്യം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News