പഹൽഗാം ഭീകരാക്രമണം; മതസ്പർദ്ധ വളർത്തുന്ന കമന്‍റിട്ട യുവാവിനെതിരെ യുഎപിഎ

മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് സനൂഫിന് എതിരെയാണ് യുഎപിഎ ചുമത്തിയത്

Update: 2026-07-06 03:18 GMT

ഇടുക്കി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ കമന്‍റിട്ടെന്ന പരാതിയിൽ പൊലീസ് പിടിയിലായ മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി . മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് സനൂഫിന് എതിരെയാണ് യുഎപിഎ ചുമത്തിയത് . കരിപ്പൂർ എയർപോർട്ട് പൊലീസ് പിടികൂടി ഇടുക്കി മുട്ടം പൊലീസിന് കൈമാറിയ പ്രതി നിലവിൽ റിമാൻഡിൽ ആണ് .

സൗദിയിൽനിന്ന് മടങ്ങി വരുന്നതിനിടയിൽ കരിപ്പൂരിൽ വച്ചാണ് ഇയാൾ പിടിയിലായത്. യുവമോർച്ച നേതാവ് അധീന ഭാരതിയുടെ പരാതിയുടെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ഒരു കൊല്ലം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗദി അറേബ്യയില്‍ നിന്നാണ് ഇയാള്‍ കമന്റ് ഇട്ടിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍റെ മകള്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് സനൂഫ് കമന്‍റിട്ടത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News