പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിലെത്തും; നാളെ മുതല്‍ അഞ്ചു ദിവസം പ്രചാരണവുമായി മണ്ഡലത്തില്‍

മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് കൽപറ്റയിലും മുക്കത്തും ഏറനാട്ടും പ്രചാരണത്തിനെത്തും

Update: 2024-11-02 02:41 GMT
Editor : Shaheer | By : Web Desk

കല്‍പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ വീണ്ടുമെത്തും. അഞ്ച് ദിവസം മണ്ഡലത്തിലുണ്ടാകും. രാഹുൽ ഗാന്ധി എംപിയും പ്രിയങ്കയ്ക്കായി പ്രചാരണം നടത്തും.

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഏറനാട് മണ്ഡലത്തിലാണ് ഇന്ന് വോട്ടർമാരെ കാണാനിറങ്ങുന്നത്. നാളെ മുതൽ വാഹനത്തിലുള്ള പര്യടനം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് കൽപറ്റയിലും മുക്കത്തും ഏറനാട്ടും പ്രചാരണത്തിനെത്തും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News