'ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചെന്നത് സിപിഎമ്മിന്‍റെ കള്ളപ്രചാരണം, ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കുന്നത് ഞങ്ങളല്ല'; രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് വേണ്ടെന്ന് എന്തുകൊണ്ട് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടില്ലെന്നും ചെന്നിത്തല

Update: 2025-05-29 04:10 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:പി.വി അൻവറിനെ ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമം തുടരുമെന്ന് രമേശ് ചെന്നിത്തല. കെ.സി വേണുഗോപാലിലാണ് ഏക പ്രതീക്ഷയെന്ന് അൻവർ പറഞ്ഞത് നല്ലകാര്യം. ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചു എന്ന് സിപിഎം പറയുന്നത് കള്ളപ്രചരണമാണെന്നും ചെന്നിത്തല പറഞ്ഞു.

'കേരളത്തിലെ ദുർഭരണത്തിന് നിലമ്പൂരിലെ ജനത വിധി എഴുതും. ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. ഉപതെരഞ്ഞെടുപ്പ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞങ്ങളല്ല, ഞങ്ങൾ വിചാരിച്ചത് തെരഞ്ഞെടുപ്പ് ഉണ്ടാവില്ല.  10 മാസത്തേക്ക് ഇലക്ഷൻ നടത്തണമോയെന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചാൽ മത്സരിക്കേണ്ടത് ഉത്തരവാദിത്തമാണ്'.എന്തുകൊണ്ട് തെരഞ്ഞെടുപ്പ് വേണ്ടെന്ന്  സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ചോദിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News