പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ടോസിലൂടെ വിജയം
എൽഡിഎഫിൻ്റെ ജിജിമോള്‍ തോമസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി
കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ടോസിലൂടെ വിജയം. 18-ാംവാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ലിസിക്കുട്ടി മാത്യു വിജയിച്ചു. എൽഡിഎഫിൻ്റെ ജിജിമോള്‍ തോമസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
ലിസിക്കുട്ടിക്കും ജിജിമോള്‍ക്കും 218 വോട്ടുകള്‍ ലഭിച്ചതോടെയാണ് ടോസിലേക്ക് നീങ്ങിയത്. ടോസ് ലഭിച്ചതോടെ ലിസിക്കുട്ടിയെ വിജയിയായി പ്രഖ്യാപിച്ചു.
നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വിജയം നേടിയിരുന്നു.
ഭർത്താവ് ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് വിജയിച്ചത്. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും ചെയർപേഴ്സൺ ആയിരുന്നു. പാലായിൽ നഗരസഭയിൽ 1, 2,3,5 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര നഗരസഭയിലെ കുലശേഖരനെല്ലൂർ വാർഡിൽ കേരള കോൺഗ്രസ് ( ബി ) കൊല്ലം ജില്ലാ പ്രസിഡൻ്റ് എ. ഷാജു വിജയിച്ചു. 107 വോട്ടിനാണ് എ ഷാജു വിജയിച്ചത്.