ബ്രഹ്മപുരം തീപിടിത്തം: കൊച്ചി ഭരണസമിതിയെ മറിച്ചിടാന്‍ യു.ഡി.എഫ്; ബി.ജെ.പി പിന്തുണ സ്വീകരിക്കുമോ?

എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്ന ലീഗ് വിമതന്‍ ടി.കെ അഷ്റഫ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല

Update: 2023-04-09 01:29 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാറിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ കൗണ്‍സില്‍ ചര്‍ച്ചയ്‍ക്കെടുക്കും. പ്രമേയം പാസാകണമെങ്കില്‍ സ്വതന്ത്രരോ ബി.ജെ.പിയോ പിന്തുണക്കേണ്ടിവരും.

ബ്രഹ്മപുരം മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ രണ്ടാഴ്ച നീണ്ട അഗ്നിബാധ കൊച്ചി നഗരത്തിലെ ജനങ്ങളില്‍ വലിയ രോഷമുണ്ടാക്കിയിട്ടുണ്ട്. മേയറും തദ്ദേശവകുപ്പും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വിഷയത്തില്‍ ജനവികാരം പ്രതിഫലിപ്പിക്കുക ലക്ഷ്യമിട്ടാണ് യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. 74 അംഗ കൗണ്‍സിലില്‍ സ്വതന്ത്രരടക്കം എല്‍.ഡി.എഫിന് 36 പേരുടെ പിന്തുണയുണ്ട്. യു.ഡി.എഫിന് 32 അംങ്ങളുടെ പിന്തുണയാണുള്ളത്.

എല്‍.ഡി.എഫിനെ പിന്തുണക്കുന്ന മൂന്നു സ്വതന്ത്രര്‍ കൂറുമാറുകയോ ബി.ജെ.പി പിന്തുണയ്‍ക്കുകയോ ചെയ്യാതെ ഭരണസമിതിയെ മറിച്ചിടാനാവില്ല. എല്‍.ഡി.എഫിനെ പിന്തുണക്കുന്ന  ലീഗ് വിമതന്‍ ടി.കെ അഷ്റഫ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. അഷ്റഫ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എല്‍.ഡി.എഫ് ഭരണസമിതിയെ അട്ടിമറിക്കാനാവുമെന്ന പ്രതീക്ഷ യു.ഡി.എഫിനില്ല. പകരം, ബ്രഹ്മപുരം വിഷയം സജീവമാക്കി നിര്‍ത്താനാകും ഭരണകൂടത്തിനെതിരെ ജനരോഷം കെടാതെ നിര്‍ത്താനുമാകും പ്രമേയം വഴി യു.ഡി.എഫ് ലക്ഷ്യമിടുന്നത്. സ്വതന്ത്രരുടെ മനസ്സറിയാനും പ്രമേയം അവസരമൊരുക്കും.

Summary: The Kochi corporation council will discuss the no-confidence motion brought by the UDF against the mayor M Anil Kumar, in the wake of the Brahmapuram fire, tomorrow

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News