തൃശൂരിൽ കടൽത്തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

മൃതദേഹം അഴുകിയ നിലയിലാണ്. അതിനാല്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Update: 2022-09-10 05:01 GMT

തൃശൂർ: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽത്തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഇത് അഴുകിയ നിലയിലാണ്. അതിനാല്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒരു മാസം മുമ്പ് ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അന്ന് ഒഴുക്കില്‍പ്പെട്ടുപോയ രണ്ടാമത്തെ മത്സ്യത്തൊഴിലാളിയുടേതാണോ ഈ മൃതദേഹം എന്നാണ് പൊലീസ് സംശയം.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. മുമ്പ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ബന്ധുക്കളുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനും പൊലീസ് ഒരുങ്ങുന്നുണ്ട്.

മൃതദേഹം അദ്ദേഹത്തിന്റേതു തന്നെയാണോ എന്നറിയാന്‍ ഡി.എന്‍.എ പരിശോധനയടക്കം നടത്തേണ്ടതുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News