'ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന നിമിഷം'; പാർലമെന്റ് ഉദ്ഘാടനത്തിന്റെ ഫോട്ടോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ഗണപതിഹോമത്തോടെയാണ് രാവിലെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.

Update: 2023-05-28 08:20 GMT

കൊച്ചി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ പങ്കുവെച്ച് ചലചിത്രതാരം ഉണ്ണി മുകുന്ദൻ. 'ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന നിമിഷം' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രി പൂജ നടത്തുന്ന ചിത്രവും ചെങ്കോൽ സ്ഥാപിക്കുന്ന ചിത്രവും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഗണപതിഹോമത്തോടെയാണ് രാവിലെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തമിഴ്‌നാട്ടിലെ സന്യാസിമാർ ചേർന്നാണ് ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറിയത്. സ്പീക്കറുടെ കസേരക്ക് സമീപം പ്രധാനമന്ത്രി തന്നെയാണ് ചെങ്കോൽ സ്ഥാപിച്ചത്.

Advertising
Advertising

മോദി, മോദി വിളികളോടെയാണ് ബി.ജെ.പി എം.പിമാർ പാർലമെന്റിലേക്ക് പ്രധാനമന്ത്രിയെ വരവേറ്റത്. വി.ഡി സവർക്കറുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുതിയ പാർലമെന്റിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പ്രണാമം അർപ്പിച്ച ശേഷമാണ് മോദി ലോക്‌സഭയിലേക്ക് പ്രവേശിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News