ഒന്നും കട്ടുകൊണ്ട് പോയിട്ടില്ല, തെറ്റ് ചെയ്തിട്ടില്ല: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണം തള്ളി ഉണ്ണികൃഷ്ണൻ പോറ്റി

ആദ്യം കിട്ടിയത് ചെമ്പുപാളിയാണെന്നും സ്വർണം പൂശിയത് തങ്ങളാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സ്വർണപ്പാളി ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യം

Update: 2025-10-02 16:24 GMT

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പധാനപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ കൃത്യമായ ഉത്തരം പറയാതെ ഉണ്ണികൃഷ്ണൻ പോറ്റി. താൻ ഒന്നും കട്ട് കൊണ്ടു പോയതല്ല. ആരോപണങ്ങൾക്ക് ഉദ്യോഗസ്ഥർ ആണ് മറുപടി പറയേണ്ടതെന്നുമാണ് പോറ്റിയുടെ പ്രതികരണം.

പീഠം കാണാതെ പോയി എന്ന് താൻ പരാതി കൊടുത്തിട്ടില്ല. മെയിൽ വന്നതിന്റെ അടിസ്ഥാനത്തിൽ കോടതി ഒരു ചോദ്യം ചോദിച്ചതാണ്. എന്തുകൊണ്ടാണ് ഒരു മാസം സ്വർണപ്പാളി കയ്യിൽ സൂക്ഷിച്ചതെന്ന് ചെന്നൈയിലിലെ കമ്പനിയോട് ചോദിച്ചാൽ മനസിലാകും. എന്നോട് മാത്രം ചോദിച്ചിട്ട് കാര്യമില്ല. എല്ലാത്തിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ടതില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

Advertising
Advertising

അതേസമയം, ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. തങ്ങൾക്ക് കിട്ടിയത് ചെമ്പ് പാളിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സ്വർണപ്പാളി ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യം പറഞ്ഞു. തങ്ങളാണ് ചെമ്പുപാളി സ്വർണം പൂശിയത്. അയ്യപ്പനെ സേവിക്കാൻ കിട്ടിയ അവസരമായാണ് അതിനെ കണ്ടതെന്നും, വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ വിളിച്ചിരുന്നു എന്നും അനന്ത സുബ്രഹ്മണ്യം പറഞ്ഞു.

Full View

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News