സ്വർണ്ണപ്പാളി വിവാദം;ബാക്കിയുള്ള സ്വർണ്ണം ഉപയോഗിക്കാൻ അനുമതി തേടി ഉണ്ണികൃഷ്ണൻ പോറ്റി

വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും ആറാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി

Update: 2025-10-06 17:18 GMT

Photo| Special Arrangement

കൊച്ചി: സ്വർണ്ണപ്പാളി വിവാദത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബാക്കിയുള്ള സ്വർണ്ണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടി ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം പ്രസിഡന്റിന് ഇ മെയിൽ അയച്ചുവെന്ന് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.

2019 ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് ബാക്കിയുള്ള സ്വർണ്ണം ഉപയോഗിക്കാൻ അനുമതി തേടി ഉണ്ണികൃഷ്ണൻ പോറ്റി ഇ മെയിൽ അയച്ചത്. ശബരിമല ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വർണ്ണപ്പണി പൂർത്തിയാക്കിയ ശേഷം കുറച്ച് സ്വർണം ബാക്കിയുണ്ടെന്നും ഒരു പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ആ സ്വർണ്ണം ഉപയോഗിക്കാൻ അനുമതി നൽകണം എന്നും ആവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇ മെയിൽ അയച്ചത്. 2019 ഡിസംബർ 17 ന് ദേവസ്വം സെക്രട്ടറി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ മെയിലിന് മറുപടി അയക്കുകയും ചെയ്തു.

Advertising
Advertising

റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും ആറാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണണെന്നും പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിർദേശിച്ചു. വിജിലൻസ് അന്വേഷണം വെള്ളിയാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നും വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് SIT തുടർ നടപടികൾ സ്വീകരിക്കണമെന്നും കോടതി. വിജിലൻസ് റിപ്പോർട്ട് അനുസരിച്ച് പ്രഥമ ദൃഷ്ട്യാ കുറ്റകൃത്യം അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്നും എസ് ഐ ടിക്ക് ഹൈക്കോടതി നിർദേശം നൽകി.

വിജയ് മല്യ ദ്വാരപാലക ശില്പങ്ങളിൽ ആവരണം ചെയ്തത് 1.564 കിലോ ഗ്രാം സ്വർണം ഉപയോഗിച്ചാണ്. 1999ൽ സ്വർണ്ണം പൂശാൻ ഉപയോഗിച്ചത് പരമ്പരാഗത രീതിയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരെ കുറിച്ച് സംശയമുണ്ട്. ദേവസ്വം മാന്വലിന്റെ ലംഘനമാണ് നടന്നത്. 2019ലെ പ്ലേറ്റിങ്ങിനു ശേഷം തിരികെ നൽകിയ സ്വർണപാളികൾ ഉദ്യോഗസ്ഥർ തൂക്കി നോക്കിയില്ല. സ്വർണം ആവരണം ചെയ്ത സമയത്തെ തൂക്കവും പിന്നീട് കുറവ് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നു. അത്തരം അറിവുകൾ ഉണ്ടായിരുന്നിട്ടും വസ്തുക്കൾ വീണ്ടും സ്വർണാവരണം ചെയ്യാൻ ഏല്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News