മികച്ച മുഖപ്രസംഗത്തിനുള്ള വി.കരുണാകരൻ നമ്പ്യാർ പുരസ്കാരം മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുൽ റഹ്മാന്
മീഡിയ അക്കാദമി കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള മാധ്യമോത്സവം 'കട്ടിങ് സൗത്ത് 2023' ന്‍റെ വേദിയിൽ വച്ചാണ് പുരസ്കാരം നൽകിയത്
Update: 2023-03-26 04:31 GMT
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മികച്ച മുഖപ്രസംഗത്തിനുള്ള വി.കരുണാകരൻ നമ്പ്യാർ പുരസ്കാരം മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുൽ റഹ്മാന് സമ്മാനിച്ചു. മീഡിയ അക്കാദമി കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള മാധ്യമോത്സവം 'കട്ടിങ് സൗത്ത് 2023' ന്‍റെ വേദിയിൽ വച്ചാണ് പുരസ്കാരം നൽകിയത്.
മുതിർന്ന മാധ്യമ പ്രവർത്തകരായ കെ .മോഹനൻ, തോമസ് ജേക്കബ് തുടങ്ങിയവരെ മീഡിയ അക്കാദമി ആദരിച്ചു. അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.സെബാസ്റ്റ്യൻ പോൾ , എൻ.പി.ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.