കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നേട്ടം ഉച്ചക്കഞ്ഞി കൊടുക്കുന്നത് മാത്രമെന്ന് വി.മുരളീധരന്‍

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം എത്ര മുന്നേറി എന്നത് ഇപ്പോഴും ആശങ്കയാണെന്നും മുരളീധരൻ പറഞ്ഞു

Update: 2023-04-23 06:32 GMT

വി.മുരളീധരന്‍

കൊച്ചി: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലെ നേട്ടം ഉച്ചക്കഞ്ഞി കൊടുക്കുന്നത് മാത്രമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കഞ്ഞി കൊടുത്തതുകൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം എത്ര മുന്നേറി എന്നത് ഇപ്പോഴും ആശങ്കയാണെന്നും മുരളീധരൻ പറഞ്ഞു.

കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി ക്രിസ്തീയസഭാ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനെക്കുറിച്ചും മുരളീധരന്‍ പ്രതികരിച്ചു. പ്രധാനമന്ത്രിസഭാ മേലധ്യക്ഷൻമാരെ ആദ്യമായല്ല കാണുന്നത്. പലരുമായും അദ്ദേഹത്തിന് ഊഷ്മള ബന്ധമുണ്ട്. ഇത്തരം കാര്യങ്ങളിൽ കോണ്‍ഗ്രസിന് വോട്ടിൽ മാത്രമാണ് കണ്ണെന്നും മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് പൊലീസ് തയ്യാറാക്കിയ സുരക്ഷാ പദ്ധതി ചോർന്നതിൽ24 മണിക്കൂർ കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News