വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു; നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമമെന്ന് സിപിഎം

'336 ലിറ്റർ മദ്യം പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്'

Update: 2026-04-08 06:23 GMT

തിരുവനന്തപുരം: നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമമെന്ന ആരോപണവുമായി വി.ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ.ജയിൻ കുമാർ. ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു. 336 ലിറ്റർ മദ്യം പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതിപൂർവകമായി ഇടപെടുന്നില്ലെന്നും ജയിൻ കുമാർ ആരോപിച്ചു.

വിഷയത്തിൽ ​ഗൗരവപൂർണമായ അന്വേഷണം കമ്മീഷൻ നടത്തിയില്ല. പൊലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടുമെന്നും ജയിൻ കുമാർ പറഞ്ഞു. ആറ്റുകാലിലെ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽ നിന്നാണ് മദ്യം പിടിച്ചത്. 336 ലിറ്റർ പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് രേഖപ്പെടുത്തിയതെന്നാണ് ജയിൻ കുമാറിന്റെ ആരോപണം.

Advertising
Advertising

കൂടാതെ, പരശുരാമ ക്ഷേത്രത്തിൽ ബലിയിട്ട് വന്നവരോട് വർ​ഗീയത പറയുകയാണെന്നും ജയിൻ കുമാർ ആരോപിച്ചു. വർ​ഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. കമ്മീഷൻ ഇടപെട്ടില്ലെങ്കിൽ എൽഡിഎഫ് പ്രവർത്തകർ നേരിട്ട് അവിടെ പോകുമെന്നും ജയിൻ കുമാർ പറഞ്ഞു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News