'ചാമ്പിക്കോ...'; ജയരാജന് പിന്നാലെ ശിവന്‍കുട്ടിയും, ഭീഷ്മ സ്റ്റൈല്‍ ഏറ്റെടുത്ത് സഖാക്കള്‍

നേരത്തെ സി.പി.ഐ.എം നേതാവ് പി.ജയരാജനും ഭീഷ്മ സ്റ്റൈല്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

Update: 2022-04-01 03:56 GMT

മമ്മൂട്ടിയുടെ ഭീഷ്മയിലെ ട്രെന്‍ഡിങ് ഡയലോഗ് ഏറ്റെടുത്ത് ഇടത് നേതാക്കള്‍. ഭീഷ്മയിലെ ശ്രദ്ധയാകര്‍ഷിച്ച 'ചാമ്പിക്കോ' എന്ന ഡയലോഗ് ഇത്തവണ ഏറ്റെടുത്തത് മന്ത്രി വി ശിവന്‍കുട്ടിയാണ്. ഭീഷ്മ ശൈലിയിൽ ഫോട്ടോഷൂട്ട് നടത്തി ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് മന്ത്രി ട്രെൻഡിനൊപ്പം സഞ്ചരിച്ചത്. "ട്രെൻഡിനൊപ്പം.. ചാമ്പിക്കോ..' എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഫേസ്ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്.

അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം സിനിമയിൽ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബി.ജി.എമ്മും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്. ആ സീനിനെ അനുകരിച്ച് മലയാളികളുടെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ ദിവസവും വരുന്നത്. 

Advertising
Advertising

മമ്മൂട്ടി മൈക്കിളപ്പൻ എന്ന കഥാപാത്രമായി ആണ് ചിത്രത്തില്‍ എത്തുന്നത്. സിനിമയില്‍ കുടുംബക്കാർക്കൊപ്പമിരുന്ന് ചിത്രമെടുക്കുന്ന മമ്മൂട്ടിയുടെ രം​ഗവും 'ചാമ്പിക്കോ' എന്ന ഡയലോ​ഗുമാണ് ട്രെൻഡായി മാറിയത്. സിനിമാ-രാഷ്ട്രീയ രം​ഗത്തുള്ളവരടക്കം നിരവധി പേർ ഈ ട്രെൻഡ് ഏറ്റുപിടിക്കുകയും സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.


Full View

നേരത്തെ സി.പി.ഐ.എം നേതാവ് പി.ജയരാജനും ഭീഷ്മ സ്റ്റൈല്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതും സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായ ജയരാജന്റെ വീഡിയോ മകൻ ജെയിന്‍ രാജാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പി. ജയരാജന്‍ 'മൈക്കിളപ്പ'നായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News