വടകര കാരവാനിലെ മരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ബാഹ്യ ഇടപെടൽ അന്വേഷിക്കും

എസി പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Update: 2024-12-25 08:01 GMT

കോഴിക്കോട്: വടകരയിൽ കാരവാനിനുള്ളിൽ രണ്ടു പേര്‍, മരിക്കാനിടയായത് വിഷ വാതകം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. വാതകചോർച്ച എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. 

മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെയും ഉള്ളിൽ കാർബൺ മോണോക്സൈഡ് അമിത അളവിൽ പ്രവേശിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. എസി പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

എന്നാൽ ലീക്കുണ്ടായതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയ അന്വേഷണത്തിന് ശേഷം ഇക്കാര്യം കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ എന്നിവരെ വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News