അധ്യാപക പരിശീലനത്തിനിടയിൽ വളകാപ്പ് ചടങ്ങ്: വിശദീകരണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്‌

കോഴിക്കോട് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിശീലനത്തിനിടെയാണ് സംഭവം

Update: 2025-05-20 11:12 GMT

കോഴിക്കോട്: അധ്യാപക പരിശീലനത്തിനിടെ ഗര്‍ഭിണിയായ സഹപ്രവര്‍ത്തകയ്ക്കായി വളകാപ്പ് ചടങ്ങ് നടത്തിയതില്‍ വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട് കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിശീലനത്തിനിടെയാണ് സംഭവം. പരിപാടിയുടെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ ബിപിഒയില്‍ നിന്നും വിശദീകരണം തേടിയത്.

പരിപാടിക്ക് വന്ന എല്‍പി വിഭാഗം അധ്യാപകരാണ് വളകാപ്പ് ചടങ്ങ് നടത്തിയത് എന്നാണ് വിവരം. മെയ് 13 മുതല്‍ 17 വരെ നടന്ന ആദ്യഘട്ട പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു പരിപാടി. എന്നാല്‍ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ ശേഷമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യാപകര്‍ പറയുന്നു.

Advertising
Advertising

ബിആര്‍സി അധികൃതര്‍ അറിയാതൊണ് അധ്യാപകര്‍ പരിപാടി നടത്തിയതെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.അബ്ദുള്‍ ഹക്കീം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപക പരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

എന്താണ് വളകാപ്പ് ചടങ്ങ്

ഗർഭിണിയെ അനുഗ്രഹിക്കാനും കുഞ്ഞിന്റെ സുരക്ഷിതമായ ജനനത്തിനുമായി ഏഴാം മാസത്തിലോ ഒമ്പതാം മാസത്തിലോ നടത്തുന്ന ചടങ്ങാണിത്. തമിഴ്‌നാടിനടുത്തുള്ള സ്ഥലങ്ങളിലാണ് ഈ ചടങ്ങ് കൂടുതലായും നടക്കാറുള്ളത്. മധുരപലഹാരങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും ഉൾപ്പെടെയുള്ള സമ്മാനങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരുമൊക്കെ എത്തുന്നതാണ് ചടങ്ങ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News