സീറ്റ് പിടിക്കാന്‍ കെ.മുരളീധരന്‍,എല്‍ഡിഎഫിനായി വി.കെ പ്രശാന്ത്, ബിജെപിയില്‍ നിന്ന് കെ.സുരേന്ദ്രന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരം കനക്കും

വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാനാണ് മുരളീധരന്‍റെ നീക്കം

Update: 2026-01-06 03:55 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം വട്ടിയൂർക്കാവിലും ത്രികോണ പോരാട്ടം കനക്കും. എൽഡിഎഫിനായി സിറ്റിങ് എംഎൽഎ വി.കെ പ്രശാന്ത് തന്നെ രംഗത്തിറങ്ങും. യുഡിഎഫിനായി കെ.മുരളീധരൻ തിരിച്ചെത്തും. ബിജെപിയിൽ നിന്ന് കെ.സുരേന്ദ്രൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. പ്രമുഖരെല്ലാം എത്തുന്നതോടെ ചൂടേറിയ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ. 

വി.കെ പ്രശാന്ത് തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരിക്കെയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം പിടിച്ചെടുത്തത്. അതുവരെ യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായിരുന്നു ഈ മണ്ഡലം.കെ.മുരളീധരന്‍ പാര്‍ലമെന്‍റിലേക്ക് പോയതോടെ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് വി.കെ പ്രശാന്ത് സീറ്റ് പിടിച്ചെടുത്തത്.തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാനാണ് മുരളീധരന്‍റെ ലക്ഷ്യം. വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാനാണ് മുരളീധരന്‍റെ നീക്കം.

Advertising
Advertising

അതേസമയം,കോര്‍പറേഷന്‍ മേയര്‍ സ്ഥാനം നിരസിച്ച ആര്‍.ശ്രീലേഖക്ക് വട്ടിയൂര്‍കാവില്‍ സീറ്റ് നല്‍കാമെന്നായിരുന്നു ബിജെപി നല്‍കിയ ഓഫര്‍. അതിനിടയിലാണ് കെ.സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവ് വേണമെന്ന ആവശ്യം ഉന്നയിച്ചത്.വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്നും അല്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് സുരേന്ദ്രന്‍റെ നിലപാട്.

അതിനിടെ, തെരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ മാസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥി പട്ടികയിൽ പ്രാഥമിക ചർച്ച മൂന്ന് മുന്നണികളും ആരംഭിച്ചുകഴിഞ്ഞു. തലസ്ഥാനത്ത് തിരുവനന്തപുരം സെന്‍റട്രൽ ഒഴികെയുള്ള നിയമസഭാ സീറ്റുകളിൽ സിറ്റിങ് എംഎൽഎമാരെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലയിലെ 14 ൽ 13 ലും ഇടതുമുന്നണിയുടെ എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ആൻറണി രാജു അയോഗ്യനാക്കപ്പെട്ടതോടെ സീറ്റുകളുടെ എണ്ണം പന്ത്രണ്ടായി കുറഞ്ഞു. ജില്ലാ സെക്രട്ടറി ആയതുകൊണ്ട് വി.ജോയ് വർക്കലയിൽ മത്സരിക്കേണ്ടതില്ലെന്ന് അഭിപ്രായം ഉണ്ടെങ്കിലും മാറ്റത്തിന് സാധ്യത കുറവാണ്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News