'കെ.എസ് അനി‍ൽ‍കുമാറിന്റെ ശമ്പളം തടയണം, അനുവദിച്ചാല്‍ നടപടി'; ഫൈനാൻസ് ഓഫീസർക്ക് കര്‍ശന നിര്‍ദേശം നല്‍കി വി സി

നിലവിലെ പ്രശ്നപരിഹാരത്തിനായി സിൻഡിക്കേറ്റ് യോഗം വിളിക്കാനും വി സി തയ്യാറായിട്ടില്ല

Update: 2025-07-31 04:58 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:കേരള സർ‍വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെയുള്ള നടപടികൾ കടുപ്പിച്ച് വി സി മോഹനന്‍ കുന്നുമ്മല്‍. അനി‍ൽ‍കുമാറിന്റെ ശമ്പളം തടയണമെന്ന കർശന നിർദേശം ഫൈനാൻസ് ഓഫീസർക്ക് നൽകി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദത്തിന് വഴങ്ങി അനിൽകുമാറിന് ശമ്പളം അനുവദിച്ചാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിലവിലെ പ്രശ്നപരിഹാരത്തിനായി സിൻഡിക്കേറ്റ് യോഗം വിളിക്കാനും വി സി തയ്യാറായിട്ടില്ല.

കേരള സർവകലാശാല സെനറ്റ് ഹാളിലെ കാവി കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കഴിഞ്ഞ ജൂലൈ 2 നാണ് രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ വി സി സസ്പെൻഡ് ചെയ്തത്. പിന്നാലെ അനിൽകുമാർ കോടതിയെ സമീപിച്ചെങ്കിലും സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കി.. എന്നാൽ സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാത്ത വി സി അനിൽ കുമാറിനെതിരെ കടുത്ത നടപടികൾ തുടരുകയാണ്.

Advertising
Advertising

അനിൽകുമാർ വഴി അയച്ച യൂണിവേഴ്സിറ്റി യൂണിയൻ പ്രവർത്തന ഫണ്ട് പാസാക്കാനുള്ള ഫയലും മോഹനൻ കുന്നുമ്മൽ തള്ളിയിരുന്നു. പകരം മിനി കാപ്പൻ്റെ ശിപാർശയോടെ വീണ്ടും അപേക്ഷ നൽകാൻ നിർദേശം നൽകി. യൂണിയന്റെ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന അപേക്ഷയാണ് തിരിച്ചയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News