'പ്രതിപക്ഷത്തിന്‍റെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തുന്നു'; സ്പീക്കര്‍ക്കെതിരെ വി.ഡി സതീശന്‍
സീനിയർ അംഗമായ ചെന്നിത്തലയെ അപമാനിക്കും വിധം പെരുമാറിയെന്ന് സതീശൻ പറഞ്ഞു
Update: 2025-01-22 06:29 GMT
തിരുവനന്തപുരം: സ്പീക്കർ എ.എന്‍ ഷംസീറിനെതിരെ പ്രതിപക്ഷം . പ്രതിപക്ഷത്തിന്‍റെ പ്രസംഗം നിരന്തരം തടസപ്പെടുത്തുന്നുവെന്നും പ്രസംഗിച്ച് പൂർത്തിയാക്കാൻ പോലും അനുവദിച്ചില്ലെന്നും ആരോപണം. സീനിയർ അംഗമായ ചെന്നിത്തലയെ അപമാനിക്കും വിധം പെരുമാറിയെന്ന് സതീശൻ പറഞ്ഞു.
പ്രസംഗിച്ച് പൂർത്തിയാക്കാൻ പോലും അനുവദിച്ചില്ല നാൽപത് സെക്കന്‍റ് കഴിഞ്ഞപ്പോൾ മുതൽ ഇടപെട്ടു തുടങ്ങി .നിരന്തരം അലോസരം ഉണ്ടാക്കി .ശക്തമായ പ്രതിഷേധിക്കുന്നു. പാർലമെന്‍ററി പാർട്ടിയാണ് ചെന്നിത്തലക്ക് സമയം നൽകേണ്ടിയിരുന്നതെന്ന് സ്പീക്കർ പറഞ്ഞു.