കുട്ടി അഹമ്മദ് കുട്ടി ആദർശ ശുദ്ധിയുള്ള നേതാവ് : വി.ഡി സതീശൻ

പ്രാദേശിക തലത്തിൽ വ്യക്തിപരവും രാഷ്ട്രീയവുമായ ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നത് കൊണ്ട് പ്രവർത്തകരുടെ വികാരങ്ങൾ അതേ അർഥത്തിൽ മനസിലാക്കിയ നേതാവ് കൂടിയായിരുന്നു കുട്ടി അഹമ്മദ് കുട്ടികുട്ടിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Update: 2024-08-11 06:57 GMT

തിരുവനന്തപുരം: മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയത്തിന്റ വക്താവായ ആദർശ ശുദ്ധിയുള്ള നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെ താഴേത്തട്ടിൽനിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി പടിപടിയായി ഉയർന്നുവന്ന നേതാവ്. പ്രാദേശിക തലത്തിൽ വ്യക്തിപരവും രാഷ്ട്രീയവുമായ ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നത് കൊണ്ട് പ്രവർത്തകരുടെ വികാരങ്ങൾ അതേ അർഥത്തിൽ മനസിലാക്കിയ നേതാവ് കൂടിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി.

നിയമസഭയിൽ കാര്യമാത്ര പ്രസക്തമായ ഇടപെടലുകൾകൊണ്ട് ശ്രദ്ധേയനായ കുട്ടി അഹമ്മദ് കുട്ടി മികച്ച ഭരണാധികാരി കൂടിയായിരുന്നു. വിദ്യാഭ്യാസ, മത്സ്യബന്ധന മേഖലകളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിൽ അറിവുണ്ടായിരുന്നു. മലപ്പുറത്തിന്റെ ഗ്രാമീണ മേഖലയിൽ അടിസ്ഥാന വർഗത്തിന്റെ പ്രശ്‌നങ്ങളിൽ നിരന്തരമായി ഇടപെട്ട കുട്ടി അഹമ്മദ് കുട്ടി തൊഴിലാളി സംഘടനാ നേതൃത്വത്തിൽ അസാധാരണ മികവ് കാട്ടിയ നേതാവ് കൂടിയാണ്. വ്യക്തിപരമായി തനിക്ക് അടുത്ത സുഹൃത്തിനെ കൂടിയാണ് നഷ്ടമായതെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News