'കൊമ്പത്തെ ആളാണ്, പക്ഷെ ബി.ജെ.പിയെ ഭയം'; കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്ന് വി.ഡി സതീശൻ

ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് കഴിഞ്ഞ 35 ദിവസമായി മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Update: 2024-04-20 07:30 GMT

കൊച്ചി: ബി.ജെ.പിക്ക് കുടപിടിച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പിന്റെ അവസാന പാദത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും രാഹുൽ ഗാന്ധിയെ മുഖ്യശത്രുവായി കാണുകയാണ്. കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശൻ പറഞ്ഞു. 

"ബി.ജെ.പി ഭയത്തിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് കഴിഞ്ഞ 35 ദിവസമായി മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ചേരുന്ന ഏറ്റവും നല്ല പദം കസവുകെട്ടിയ പേടിത്തൊണ്ടൻ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. പക്ഷെ മനസുമുഴുവൻ പേടിയാണ്" വി.ഡി സതീശൻ പറഞ്ഞു. 

Advertising
Advertising

തൃശൂർ പൂരം വെടിക്കെട്ട് വൈകിപ്പിച്ചതിലൂടെ സർക്കാർ ബി.ജെ.പിക്ക് കുടപിടിച്ചു നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസിനെ ഇടപെടുത്തി വഷളാക്കുകയാണ്. ബി.ജെ.പിക്ക് സർക്കാർ സ്പേസ് ഉണ്ടാക്കിക്കൊടുക്കുകയാണെന്നും സതീശൻ ആരോപിച്ചു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News