വി.ഡി സതീശൻ സ്ത്രീകളെ പുച്ഛത്തോടെ കാണുന്ന വ്യക്തി; സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്നു പറയുന്നത് കാപട്യം: വീണാ ജോർജ്

'സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി'

Update: 2023-03-15 12:08 GMT

തിരുവനന്തപുരം: സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അത്തരത്തിലൊരാൾ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് കാപട്യമാണ്. ഈ കാപട്യമാണ് സഭയിൽ കണ്ടതെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

'പ്രതിപക്ഷനേതാവ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണ്. പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയിൽ കണ്ടത്. സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി'

Advertising
Advertising

കഴിഞ്ഞ ദിവസം നിയമസഭയിൽ തന്നെ വ്യക്തിപരമായി ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവും ആരോഗ്യമന്ത്രിയും തമ്മിൽ വാക്‌പോരുണ്ടായിരുന്നു. പത്താം ദിവസം മാസ്‌ക്ക് വെയ്ക്കാൻ ജനങ്ങളോട് പറഞ്ഞ ആരോഗ്യമന്ത്രി ബെസ്റ്റ് ആരോഗ്യമന്ത്രിയാണെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത് .

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News