ജെ.പി നഡ്ഡയുമായി മന്ത്രി വീണാ ജോര്‍ജ് ഇന്ന് കൂടിക്കാഴ്ച നടത്തും
കഴിഞ്ഞ തവണ ഡൽഹിയിലെത്തിയ വീണ നഡ്ഡയെ കാണാതെ പോയത് വിവാദമായിരുന്നു
Update: 2025-04-01 05:58 GMT
ഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണാ ജോർജിന് അനുമതി നൽകി കേന്ദ്ര സർക്കാർ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച . ആശമാരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചയാകും. അല്പസമയത്തിനകം വീണ ഡൽഹിയിൽ എത്തും. ആശമാരുടെ സമരത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ഡൽഹിയിലെത്തിയ വീണ നഡ്ഡയെ കാണാതെ പോയത് വിവാദമായിരുന്നു.