രുചിയും ഗുണവും ചേരുംപടി ചേര്‍ന്ന പച്ചക്കറികള്‍; ഓണക്കാലത്ത് പ്രതീക്ഷയോടെ വട്ടവടയിലെ കര്‍ഷകര്‍

വട്ടവടയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും കൃഷി രീതികളും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്

Update: 2021-08-18 02:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലയാളിയുടെ ഓണസദ്യ കേമമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് ഇടുക്കി വട്ടവടയിലെ കർഷകർ. മികച്ച കാലാവസ്ഥയിൽ വിളയുന്ന ഇവിടുത്തെ പച്ചക്കറികൾക്ക് രുചിയും ഗുണവും കൂടുതലാണ്. കോവിഡ് പ്രതിസന്ധിക്ക് ഇടയിലെത്തുന്ന ഈ ഓണക്കാലത്തെ വലിയ പ്രതീക്ഷയോടെയാണ് ഇവിടുത്തെ കർഷകർ നോക്കിക്കാണുന്നത്.

ശീതകാല പച്ചക്കറികളുടെ കലവറയെന്ന് അറിയപ്പെട്ടുന്ന വട്ടവട, കോവിഡ് കാലം ഈ ഗ്രാമത്തിന് സമ്മാനിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഈ ഓണക്കാലം അതിന് മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കർഷകർ. വട്ടവടയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും കൃഷി രീതികളും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തണുത്ത കാലാവസഥയുള്ള ഇവിടെ വർഷം മുഴുവൻ ഇടവിട്ട് മഴയും ഒപ്പം ആവശ്യത്തിന് വെയിലും ലഭിക്കും. ക്യാരറ്റ്, കാബേജ്, ബീൻസ്, ബട്ടർ ബീൻസ് , വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരുവിധം എല്ലാ പച്ചക്കറികളും ഈ മണ്ണിൽ വർഷം മുഴുവൻ വിളയും.

മലയാളിക്ക് പരിചയമില്ലാത്ത സ്ട്രോബറിയും ഓറഞ്ചും വരെയുള്ള പഴവർഗങ്ങളുടെ കൃഷിയും ഇവിടെയുണ്ട്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ഇവിടുത്തെ രണ്ടായിരത്തിലധിം വരുന്ന കർഷകർ വലിയ ബുദ്ധിമുട്ടിലാണ്. ഇത്തവണ കൃഷിക്ക് ആവശ്യമായ വിത്തും വളവും എത്തിക്കാൻ പോലും പലവിധ തടസങ്ങളുണ്ടായി. അതുകൊണ്ട് തന്നെ ഈ ഓണക്കാല വിപണിയിൽ വലിയ പ്രതീക്ഷയാണ് ഇവർ അർപ്പിക്കുന്നത്.

കൃഷിവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ഓണച്ചന്തകളിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും പച്ചക്കറികൾ കയറ്റി അയക്കുന്നത്. ഹോർട്ടികോർപ്പ് നേരിട്ടാണ് സംഭരണവും വിതരണവും. സംസ്ഥാനത്ത് ആകെ ആവശ്യമായ പച്ചക്കറികളുടെ 40 ശതമാനവും ഇവിടെ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് ഹോർട്ടികോർപ്പിന്‍റെ കണക്ക്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News