പെരിയ ഇരട്ടക്കൊല കേസ്: ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി

കാണാതായ ബൈക്കിന് വേണ്ടി ജില്ലയിലാകെ പൊലീസ്‌ വ്യാപക തിരച്ചിൽ തുടങ്ങി.

Update: 2021-08-10 05:10 GMT
Editor : ijas

പെരിയ ഇരട്ടക്കൊല കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരുന്ന വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്‍റെ ബൈക്കാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായത്. കാണാതായ ബൈക്കിന് വേണ്ടി കാസര്‍കോഡ് ജില്ലയിലാകെ പൊലീസ്‌ വ്യാപക തിരച്ചിൽ തുടങ്ങി.

ഇരട്ടക്കൊല കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത്‌ ബേക്കൽ പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് കാണാതായത്. കൊല നടന്ന ദിവസം കേസിലെ എട്ടാം പ്രതിയും വെളുത്തോളി സ്വദേശിയുമായ സുബീഷ് ഉപയോഗിച്ച ബൈക്കാണ് കാണാതായത്. 2019 മേയ് 17ന് വെളുത്തോളിയിൽ നിന്നും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തതാണ് വാഹനം. കാസർകോട് സി.ജെ.എം കോടതിയിൽ ഹാജരാക്കിയ ശേഷം വാഹനം ബേക്കൽ പൊലീസിന്‍റെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

Advertising
Advertising
Full View

കൊലപാതകവുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളാണ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെടുത്തിട്ടുള്ളത്. കോടതിയിൽ അപേക്ഷ നൽകി ഈ വാഹനങ്ങളും മറ്റ് തൊണ്ടിമുതലുകളും ഫോറൻസിക് പരിശോധന നടത്താൻ സി.ബി.ഐ തയാറെടുത്തിരിക്കെയാണ് എട്ടാം പ്രതിയുടെ ബൈക്ക് കാണാതായിരിക്കുന്നത്. എന്നാൽ ബൈക്ക് കാണാതായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എവിടെയോ വാഹനം ഉണ്ടായേക്കാം എന്നുമാണ് പൊലീസിന്‍റെ അനൗദ്യോഗിക വിശദീകരണം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News