വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റി

ആരോഗ്യനില തൃപ്തികരമാണ് എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി ഡിസ്ചാർജിന് അനുമതി നൽകിയ ശേഷമാണ് നടപടി

Update: 2025-03-04 12:46 GMT

തിരുവനന്തപുരം:  വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ് എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി ഡിസ്ചാർജിന് അനുമതി നൽകിയ ശേഷമാണ് നടപടി. നിലവിൽ റിമാൻഡിൽ കഴിയുന്ന അഫാനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ട്. പുതിയ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് നാളെത്തന്നെ അപേക്ഷ നൽകിയേക്കും. 

അഫാനെതിരെ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ ഒന്നിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അനുജൻ അഫ്സാനെയും സുഹൃത്ത് ഫർസാനെയും കൊലപ്പെടുത്തിയ കേസിൽ ആണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സാജിതയെയും കൊലപ്പെടുത്തിയ കേസിൽ ഇനിയും അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News