'ഇന്‍സ്റ്റഗ്രാം പേജിൽ അനുവാദമില്ലാതെ വീഡിയോ പോസ്റ്റ് ചെയ്തു', കാസര്‍കോട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ല്

ഏറ്റുമുട്ടലിൽ കുട്ടികളുടെ കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്

Update: 2025-11-24 10:46 GMT

കാസര്‍കോട്: കാസര്‍കോട് ബേകൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ല്. പരസ്പരമുള്ള ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാര്‍ഥികളുമായാണ് തമ്മില്‍ തല്ലിയത്.

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടുണ്ടാക്കി അനുവാദമില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്ലസ് ടു വിദ്യാര്‍ഥികളും പ്ലസ് വണ്‍ വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയത്. പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയും റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മര്‍ദനത്തില്‍ കുട്ടികളുടെ കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഏഴ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റത്. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News