വിജയ് ബാബു 'അമ്മ' യോഗത്തിൽ എത്തി

എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന വിജയ് ബാബുവിനെതിരായ പീഡനക്കേസും യോഗത്തിൽ ചർച്ച ആകും

Update: 2022-06-26 05:34 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിചേർക്കപ്പെട്ട നടനും നിർമാതാവുമായി വിജയ് ബാബു 'അമ്മ' യോഗത്തിൽ പങ്കെടുക്കാനെത്തി. കൊച്ചിയിലാണ് താരസംഘടനയായ അമ്മയുടെ ഇരുപത്തിയെട്ടാമത് ജനറൽബോഡി യോഗം നടക്കുന്നത്.

രാവിലെ പത്തര മുതലാണ് യോഗം. സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന നടൻ വിജയ് ബാബുവിനെതിരായ പീഡനക്കേസും യോഗത്തിൽ ചർച്ച ആകും. ഈ സാഹചര്യത്തിലാണ് വിജയ് ബാബു നേരിട്ട് യോഗത്തിനെത്തിയത്.

വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു ഇന്റേർണൽ കംപ്ലയിന്റ് കമ്മിറ്റി ചെയർപേഴ്‌സൺ ഉൾപ്പെടെ മൂന്ന് വനിത അംഗങ്ങൾ ഐ.സി.സിയിൽ നിന്ന് രാജി വെച്ചിരുന്നു. നിലവിൽ ഐ.സികമ്മിറ്റി പ്രവർത്തിക്കുന്നില്ല. സംഘടനയിൽ നിന്നും രാജി വെച്ച ഹരീഷ് പേരടിയുടെ നിലപാടും യോഗം ചർച്ച ചെയ്യും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News