വിജയ് ബാബു ഇന്ന് കേരളത്തിൽ തിരിച്ചെത്താൻ സാധ്യതയില്ല

തിരിച്ചുവരാൻ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം ഇദ്ദേഹം ദുബൈയിൽ തന്നെ തുടരുമെന്നാണ് വിവരം

Update: 2022-05-24 01:02 GMT

കൊച്ചി: പീഡനകേസിൽ മുൻകൂർ ജാമ്യം തേടുന്ന സിനിമാ നിർമാതാവ് വിജയ് ബാബു ഇന്ന് കേരളത്തിൽ തിരിച്ചെത്താൻ സാധ്യതയില്ല. തിരിച്ചുവരാൻ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം ഇദ്ദേഹം ദുബൈയിൽ തന്നെ തുടരുമെന്നാണ് വിവരം. പകരം, പരാതിക്കാരിക്ക് എതിരെ കൂടുതൽ തെളിവ് ഹാജരാക്കാൻ വിജയ് ബാബുവിന്‍റെ പ്രതിനിധി നാളെ കേരളത്തിലെത്തും. വിജയ് ബാബുവിനെ തിരിച്ചെത്തിക്കുന്ന നടപടികൾ സംബന്ധിച്ച് യു.എ. ഇയിലെ ഇന്ത്യൻ എംബസി അധികൃതരും പ്രതികരിച്ചിട്ടില്ല.

വിജയ് ബാബുവിനോട് കേരളത്തിലെത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. അതിന് ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാന്‍ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ ദുബൈയിലേക്ക് കടന്നതാണ് വിജയ് ബാബു. തുടര്‍ന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു. അവിടെ നിന്നുമാണ് തിങ്കളാഴ്ച ദുബൈയിലേക്ക് മടങ്ങിയെത്തിയത്. പ്രതിയെ രാജ്യത്തെത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിഭാഗം അഭിഭാഷകരുടെ തീരുമാനം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News