നടൻ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

രാവിലെ 9 മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്

Update: 2022-06-03 00:58 GMT

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 9 മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത് .

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ആണ് വിജയ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. യുവനടിയുടെ പരാതിയിലെ ആരോപണങ്ങൾ വിജയ് ബാബു കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിൽ നിഷേധിച്ചു. നിലവിൽ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം ഉള്ളതിനാൽ ചോദ്യം ചെയ്യൽ നീളാനാണ് സാധ്യത. അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ, ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് നിലവിൽ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഒരു മാധ്യമങ്ങളിലും പ്രതികരിക്കരുതെന്നും നിർദേശമുണ്ട്.

Advertising
Advertising

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ നടൻ വിജയ് ബാബു, ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തി, എറണാകുളം ടൌൺ സൗത്ത് സ്റ്റേഷനിൽ ഹാജരായത്. ഉഭയകക്ഷി സമ്മതപ്രകാരമായിയുന്നു ലൈംഗിക ബന്ധമെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിൽ എന്നുമായിരുന്നു വിജയ് ബാബു മൊഴി നൽകിയത്. കൂടാതെ ഒളിവിൽ പോകാൻ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ വിജയ് ബാബു വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News