മലപ്പുറത്ത് വില്ലേജ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി

കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2022-08-03 10:09 GMT

മലപ്പുറം: മലപ്പുറത്ത് വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്.ആലപ്പുഴ സ്വദേശിയാണ് വിപിന്‍‍.

രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ വില്ലേജ് ഓഫീസ് ജീവനക്കാരാണ് വിപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മലപ്പുറം പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News