50 രൂപയെങ്കിലും അയക്കൂ, ഒരു കുരുന്ന് ജീവന്‍ രക്ഷപ്പെടട്ടെ; രക്താര്‍ബുദം ബാധിച്ച 12 വയസുകാരന് വേണ്ടി സഹായം തേടി വിനയ് ഫോര്‍ട്ട്

ആരോടെങ്കിലുമൊക്കെ സഹായം ചോദിക്കാനുള്ള ബന്ധങ്ങളും മറ്റും അവർക്കില്ല

Update: 2022-06-29 10:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 12 വയസുകാരന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് നടന്‍ വിനയ് ഫോര്‍ട്ട്. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ററില്‍ ചികിത്സയിൽ കഴിയുന്ന ആദില്‍ ജെയിംസിനു വേണ്ടിയാണ് സഹായം തേടിയിരിക്കുന്നത്. 29 ലക്ഷം രൂപയാണ് ചികിത്സാച്ചെലവെന്നും 50 രൂപയെങ്കിലും അയച്ചാല്‍ ആ കുടുംബത്തിന് വലിയ സഹായമായിരിക്കുമെന്നും വിനയ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വിനയ് ഫോര്‍ട്ടിന്‍റെ കുറിപ്പ്

വ്യക്തിപരമായി എനിക്കറിയാവുന്ന കുടുംബത്തിലെ 12 വയസ് മാത്രം പ്രായമുള്ള (ADHIL JAMES) എന്ന കുട്ടി ബ്ലഡ്‌ കാൻസർ (Acute Lymphoblastic Leukemia) ബാധിച്ച് കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ററില്‍ ചികിത്സയിൽ ആണ്. (29,00000/- ) 29 ലക്ഷം രൂപയാണ് ചികിത്സാചെലവായി ആശുപത്രി അധികൃതർ പറയുന്നത്, അതൊരു ചെറിയ തുകയല്ല,പക്ഷേ നമ്മളെല്ലാം ഒന്നിച്ചു ശ്രമിച്ചാൽ അതിനു സാധിക്കും എന്ന ഉറപ്പെനിക്കുണ്ട്. ആരോടെങ്കിലുമൊക്കെ സഹായം ചോദിക്കാനുള്ള ബന്ധങ്ങളും മറ്റും അവർക്കില്ല, അതുകൊണ്ടു തന്നെ അവരുടെ ദുരിതം നേരിട്ടറിഞ്ഞത് കൊണ്ടാണ് അവർക്ക് വേണ്ടി ഞാൻ ഇങ്ങനെ ഒരു പോസ്റ്റിടുന്നത്.

കുറഞ്ഞത് 50/- രൂപയെങ്കിലും നമ്മൾ ഗൂഗിൾ പേ വഴിയോ അല്ലെങ്കിൽ അക്കൗണ്ടിലേയ്ക്കോ ഇട്ടുകൊടുത്താൽ അത് അവർക്കു വലിയൊരു സഹായമായിരിക്കും,കൂടുതൽ തുക കൊടുത്തു സഹായിക്കാൻ സന്മനസ്സുള്ളവർക്ക് അവരെ നേരിട്ട് വിളിക്കാം, രോഗവിവരങ്ങളും മറ്റും ചോദിച്ചറിയാം ചികിത്സാസംബന്ധമായ എന്തെങ്കിലും രേഖകൾ ആവശ്യപ്പെടാം. ഏതു വിധേനയും ആ 12 വയസുകാരനെ അവന്‍റെ മാതാപിതാക്കൾക്ക് തിരിച്ചുകിട്ടണം,അതിനു പണം ഒരു തടസ്സമാവരുത് !

രോഗിയുടെ പ്രാഥമിക വിവരങ്ങൾ

ആദിൽ ജെയിംസ് (12)

CASE - Acute Lymphoblastic Leukemia

കുട്ടിയുടെ പിതാവ് ജെയിംസിന്റെ നമ്പർ - 9995181572

ഗൂഗിൾ പേ നമ്പർ - 9995181572

അക്കൗണ്ട് ഡീറ്റെയിൽസ്

NAME - JAMES VARGHESE

A/C NO - 67327615076

IFSC - SIBN0070403

BRANCH - PALARIVATTOM

NB : ചാരിറ്റിയുടെ പേരിൽ ഒത്തിരി ചൂഷണങ്ങൾ നടക്കുന്നത് കൊണ്ട് വളരെ ശ്രദ്ധിച്ചും അത്രയ്ക്ക് GENUINE ആണെന്ന് വ്യക്തിപരമായി ഉറപ്പുവരുത്തുന്ന കാര്യങ്ങളിൽ മാത്രം ഇടപെടാൻ പരമാവധി ഞാൻ ശ്രദ്ധിക്കാറുണ്ട്. 50/- രൂപയെങ്കിലും നൽകുക,ഒരു കുരുന്നു ജീവൻ രക്ഷപെടുത്താൻ സഹായിക്കുക.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News