കേരളത്തിലേത് അക്രമപ്രതിപക്ഷം, കൂടുതൽ ഒറ്റപ്പെടും: മന്ത്രി പി.രാജീവ്‌

''അപക്വമായ തീരുമാനം എടുക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തിനുണ്ടായിട്ടില്ല, അക്രമ പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി''

Update: 2023-12-21 02:29 GMT

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റേത് അപക്വമായ നിലപാടെന്ന് മന്ത്രി പി. രാജീവ്.  ഇതുപോലെ അപക്വമായ തീരുമാനം എടുക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തിനുണ്ടായിട്ടില്ല, അക്രമ പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി. അവര്‍ കേരളത്തിൽ കൂടുതൽ ഒറ്റപ്പെടുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. 

അതേസമയം യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കലാപാഹ്വാനത്തിനടക്കം  പൊലീസ് കേസ് എടുത്തു. കോൺഗ്രസ് എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം.വിൻസെന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുൾപ്പെടെ 30 പേർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

Advertising
Advertising

രണ്ട് സ്റ്റേഷനുകളിലായി സമരത്തിൽ പങ്കെടുത്ത 45 പേർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ആയുധം കൊണ്ട് മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയും കുറ്റങ്ങളാണ്.

അതേസമയം നവ കേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. ചിറയിൻകീഴ്, ആറ്റിങ്ങൽ ,വാമനപുരം നെടുമങ്ങാട് മണ്ഡലങ്ങളാണ് ഇന്ന് മന്ത്രിസഭ പര്യടനം നടത്തുക. മന്ത്രിസഭയുടെ പ്രഭാത യോഗം രാവിലെ ആറ്റിങ്ങലിൽ നടക്കും. അതിനുശേഷം മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തും.


Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News