വിസ്മയ കേസ്; സാക്ഷി വിസ്താരം പൂര്‍ത്തിയായി, അഞ്ച് സാക്ഷികള്‍ കൂറുമാറി

പ്രതി കിരൺ കുമാറിന്‍റെ പിതാവും പിതാവിന്‍റെ അനന്തരവനടക്കമുള്ള സാക്ഷികളുമാണ് കൂറുമാറിയത്

Update: 2022-03-16 11:07 GMT

കൊല്ലം വിസ്മയ കേസിൽ പ്രോസിക്യൂഷന്‍റെ സാക്ഷി വിസ്താരം പൂർത്തിയായി.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 41 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസില്‍ അഞ്ച് സാക്ഷികൾ കൂറുമാറി.  കേസ് ഈ മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും. പ്രതി കിരൺ കുമാറിന്റെ പിതാവും പിതാവിന്റെ അനന്തരവനടക്കമുള്ള സാക്ഷികളുമാണ് കൂറുമാറിയത്. 

വിസ്മയ കേസില്‍ ജനുവരി 10 നാണ് വിചാരണ ആരംഭിച്ചത്. വിചാരണ അതിവേഗം പൂർത്തിയാവുമെന്നാണ് കരുതുന്നത്. കേസില്‍ 118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍  ഹാജരാക്കി. വിചാരണ പൂര്‍ത്തിയായി അടുത്ത മാസം തന്നെ വിധിയുണ്ടാവുമെന്നാണ് സൂചന. പ്രതി കിരണ്‍ കുമാറിന്  കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ജൂൺ 21 നാണ് ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീനം കൊണ്ടുള്ള മരണം, സ്ത്രീധ പീഡനം, ആത്മഹത്യാ പ്രേരണ പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കിരൺകുമാറിനെതിരെ ചുമത്തിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News