വിസ്മയ കേസ്: കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ലോക്കര്‍ സീല്‍ ചെയ്തു

സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ വിസ്മയെ പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

Update: 2021-06-24 15:38 GMT

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീല്‍ ചെയ്തു. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് വീണ്ടും കോടതിയെ സമീപിക്കും.

സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ വിസ്മയെ പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. വിവാഹ സമയത്ത് വിസ്മയക്ക് നല്‍കിയ 80 പവന്‍ സ്വര്‍ണം സൂക്ഷിക്കാന്‍ കിരണ്‍ തന്റെ പേരില്‍ പോരുവഴിയിലെ ബാങ്കില്‍ തുറന്ന ലോക്കറാണ് സീല്‍ ചെയ്തത്.

വിവാഹ സമ്മാനമായി നല്‍കിയ കാറും കേസില്‍ തൊണ്ടിമുതലാവും. ഐ.പി.സി 498 എ, 304 ബി വകുപ്പുകള്‍ ആണ് കിരണിനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍മേലുള്ള വിശകലനം പൂര്‍ത്തിയായ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News