വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കുമെന്ന് ലത്തീൻ സഭ

വെട്ടുകാട്, കൊച്ചുവേളി, വലിയവേളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കൾ ഇന്ന് സമരവേദിയിലേക്ക് എത്തും

Update: 2022-08-25 01:28 GMT

തിരുവനന്തപുരം: സര്‍ക്കാരുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞത്തെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍സഭ. വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നി ലെ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. വെട്ടുകാട്, കൊച്ചുവേളി, വലിയവേളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കൾ ഇന്ന് സമരവേദിയിലേക്ക് എത്തും. ബീമാപള്ളി അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെത്തുമെന്ന് ലത്തീന്‍സഭ അറിയിച്ചിട്ടുണ്ട്.

മന്ത്രിസഭ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കിലും മുഖ്യമന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ച ഉണ്ടായേക്കും. സമരം നീണ്ടുപോകുന്ന സാഹചര്യത്തില്‍ അദാനി പോര്‍ട്ടിന് അധിക സുരക്ഷ ഏര്‍പ്പെടുത്തി. സ്ഥലത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇന്നലെ കൂടുതല്‍ ആളുകള്‍ സമരവേദിയിലേക്ക് എത്തിയിരുന്നു. തോപ്പ്, കൊച്ചുതോപ്പ്, കണ്ണാംന്തുറ പ്രദേശവാസികളാണ് എത്തിയത്. അതേസമയം വൈദികരുടെയും സമരക്കാരുടെയും വാഹനങ്ങളുടെ നമ്പർ പൊലീസ് എഴുതിയെടുക്കുന്നുവെന്ന്  ആരോപിച്ച് പ്രതിഷേധക്കാരും പൊലീസുമായി സംഘർഷമുണ്ടായി. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News